കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ(എന്‍ഐഎ) തെരച്ചില്‍. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവര്‍ത്തകനായ നിസാറുദ്ദീന്റെ വീട്ടിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.
എന്‍ഐഎ സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എന്‍ഐഎ സംഘം എത്തിയത്. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. തെരച്ചിലില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഫര്‍ണീച്ചര്‍ കട നടത്തി വരികയാണ് നിസാറുദ്ദീന്‍. ഇയാള്‍ക്ക് പിഎഫ്ഐ അനുഭാവിയാണെന്നാണ് നാട്ടുകാരുടെ ധാരണ. എന്നാല്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം തെരച്ചിലിനെത്തിയതോടെയാണ് പ്രദേശവാസികള്‍ തന്നെ ഇക്കാര്യം അറിയുന്നത്.
കഴിഞ്ഞ ദിവസവും എന്‍ഐഎ സംഘം തെരച്ചില്‍ നടത്തുകയും ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു എന്‍ഐഎ തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: