പറവൂര്‍: എറണാകുളം പറവൂരില്‍ കുഴിമന്ത്രിയും അല്‍ഫാമും കഴിച്ച് 33 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ പറവൂര്‍ മജ് ലിസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പറവൂരിലെ മജ്ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ച 33 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ എത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിയുള്ള നടപടി.
രണ്ട് കുട്ടികളടക്കമുള്ളവർക്കാണ് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത ഛർദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെയാണ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. താലൂക്ക് ആശുപത്രിയിൽ 26 പേര് ചികിത്സയിലാണ്. പറവൂർ കെ.എം.കെ ആശുപത്രിയിൽ മൂന്ന് പേരും വൈപ്പിനിലെ ശ്രേയസ് ആശുപത്രിയിൽ മൂന്ന് പേരും കളമശ്ശേരിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: