കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും കള്ളപ്പണ ഇടപാടില്‍ പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി. കമംഗലാപുരം ബെല്‍ത്തങ്ങാടിയിലെ കരിങ്കല്‍ ക്രഷറില്‍ 10 ശതമാനം ഓഹരിയും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് അരക്കോടി രൂപ പി വി അന്‍വര്‍ തട്ടിയെന്ന നടുത്തൊടി സലീമിന്റെ പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്.
ഇ.ഡിയുടെ കൊച്ചിയിലെ മേഖലാ ഓഫീസിലാണ് ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്ന ധിക്കാരം നിറഞ്ഞ മറുപടിയായിരുന്നു പ്രതികരണം.
ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്. അൻവറിന്റെ ഉടമസ്ഥതയിലാണ് ക്വാറി എന്ന വ്യാജരേഖ കാണിച്ചാണ് ഇടപാട് നടത്തിയത് എന്ന് മനസ്സിലായതോടെ പണം തിരിച്ചു ചോദിച്ചുവെന്നും സലിമിന്റെ പരാതിയിൽ പറയുന്നു.
പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമിന്റെ പരാതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡിയുടെ നടപടിയെന്ന് അറിയുന്നു. ഈ ഇടപാടില്‍ കള്ളപ്പണഇടപാട് നടന്നതായി ഇ ഡി ക്ക് വിവരം ലഭിച്ചിരുന്നു. പരാതിക്കാരനായ സലിം ഇത്തരത്തില്‍ ഇ ഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡി പി വി അന്‍വറിനെ ആദ്യദിവസമായ തിങ്കളാഴ്ച ചോദ്യം ചെയ്തത്
പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാല്‍ സലിം കോടതിയെ സമീപിച്ചിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് അന്‍വറിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത് സിവില്‍ കേസാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും ഹൈക്കോടതി ഈ റിപ്പോര്‍ട്ട് തള്ളി. അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.
ഇതിനിടെ മുസ്ലിംലീഗിന്റെ മധ്യസ്ഥതയില്‍ പ്രശ്നം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: