കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് സോനു ജയ്സ്വാളിന്റെ വീഡിയോ വൈറല്‍. വിമാനം തകര്‍ന്നുവീഴുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് സോനു ജയ്സ്വാള്‍ ഈ വീഡിയോ തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.
ഗാസിപൂരില്‍ നിന്നും നേപ്പാളിലേക്ക് പോകുന്ന നാല് പേരടങ്ങുന്ന സംഘത്തില്‍ ഒരാളാണ് സോനു ജയ്സ്വാള്‍. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോകുന്നതിനിടയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനം സാവധാനത്തില്‍ ചെരിയുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിന് താഴെ ഏതാനും കെട്ടിടങ്ങള്‍ കാണാം. അതിനിടയില്‍ വീഡിയോ എടുക്കുന്ന ജയ്സ്വാളിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാം. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരെ കാണിക്കുന്നു. നിമിഷങ്ങള്‍ക്കകം ചെകിടടപ്പിക്കുന്ന സ്ഫോടനം കേള്‍ക്കാം. പിന്നെ തീയും പുകയും ഉയരുന്നതാണ് കാണുന്നത്. ചില്ലുപൊട്ടുന്നതും എഞ്ചിന് ഞെരക്കവും കേള്‍ക്കാം. വീഡിയോ അവസാനിക്കുമ്പോള്‍ ഞെരക്കങ്ങളും കേള്‍ക്കാം..
ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ രണ്ടാമത്തെ വീഡിയോയും വൈറല്‍
പൊഖാറ എയര്‍പോര്‍ട്ടിനടുത്ത് ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോയും വൈറലാവുകയാണ്. ഇതില്‍ വിമാനം നേരെ പറക്കുന്നത് കാണാം. പിന്നീട് നിയന്ത്രണം വിട്ട് ചെരിയുന്നതും (പക്ഷിയിടിച്ചതോ?) എഞ്ചിന് തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: