വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും സെഞ്ച്വറികള്‍ തികച്ചപ്പോള്‍ ആഹ്ളാദത്തോടെ ബാറ്റ് വീശിയത് ഒഴിഞ്ഞ ഗ്യാലറികളെ നോക്കിയാണ്.. അങ്ങിനെ ഞായറാഴ്ചയിലെ ഏകദിനം ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുര്യോഗത്തിന്റെ ദിവസമായി മാറി.
റണ്‍ക്ഷാമത്തിനു പേരുകേട്ട സ്റ്റേഡിയമാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. പക്ഷെ അവിടെ ഞായറാഴ്ച ഇന്ത്യയുടെ ഇന്നിംഗ്സില്‍ മാത്രം ഒഴുകിയത് 391 റണ്‍സുകളാണ്.
ഇത് നേരിട്ട് കാണാന്‍ കാണികള്‍ എത്താതിരുന്നതിന് കാരണം കായികമന്ത്രിയുടെ അധിക്ഷേപപ്രസ്താവനയാണ്. നഗരസഭയ്ക്ക് വേണ്ടി 15 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയതോടെ ടിക്കറ്റ് വില ആയിരവും രണ്ടായിരവും ആയി. എല്ലാ നികുതിയും ചേര്‍ത്താല്‍ ആയിരം രൂപയുടെ ടിക്കറ്റിന് ചെലവാക്കേണ്ടി വരുന്നത് 1445 രൂപയാണ്.
വിനോദനികുതി വര്‍ധിപ്പിച്ചാല്‍ സാധാരണക്കാര്‍ക്ക് ക്രിക്കറ്റ് കാണാന്‍ കഴിയില്ലെന്ന ആശങ്കയ്ക്ക് പാവങ്ങള്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ കായിക മന്ത്രി പ്രസ്താവിച്ചത്. ഇതോടെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചു തകര്‍ന്നു. അവര്‍ പ്രതിഷേധിച്ചപ്പോള്‍ സ്റ്റേഡിയത്തിലെ കസേരകള്‍ ഒഴിഞ്ഞു കിടന്നു.
ആകെ വില്പനയ്ക്കു വെച്ച 30000 ടിക്കറ്റുകളില്‍ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201 ടിക്കറ്റുകള്‍. 50,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ സ്പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ധാരാളമായി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് നല്ലൊരു ശതമാനം പേര് കളികാണാന്‍ എത്തിയത്. സ്പോണ്‍സേഴ്സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല.
കായിക മന്ത്രി വി.അബ്ദുറഹിമാന് പോലും ഇന്നലെ മത്സരം കാണാന്‍ എത്തിയില്ല. സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ അദ്ദേഹം വന്നിരുന്നു. അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ശശി തരൂര്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മേയര്‍ ആര്യ രാജേന്ദ്രന്, സച്ചിന് ദേവ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ എന്നിവരായിരുന്ന കളികാണാനെത്തിയ രാഷ്ട്രീയ വിഐപികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: