ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായകി (ഞാന്‍ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവില്‍ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.
“പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാന്‍ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായകിയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയേയാണ് കാണിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീയും അവരെ നേതാവായി കാണാന്‍ തയ്യാറല്ല. ആര്‍ക്കും അവരെ ഇഷ്ടവുമല്ല.” – പ്രിയങ്ക ഗാന്ധിയുടെ നാണമില്ലായ്മയെ പരിഹസിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഈ പരിപാടിയില്‍ സ്ത്രീകള്‍ക്ക് മാസം 2000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്ന മോഹനവാഗ്ദാനവും പ്രിയങ്ക മുന്നോട്ട് വെച്ചിരുന്നു. ഗൃഹലക്ഷ്മി യോജന എന്ന പദ്ധതിയിലൂടെ വര്‍ഷം 24000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലക്ക് കൈമാറുമെന്നായിരുന്നു പ്രിയങ്കയുടെ വാഗ്ദാനം.
ഖജനാവിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പദ്ധതികള്‍ ആവിഷ്കരിക്കുക വഴി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടയിലായിരുന്നു പ്രിയങ്കയുടെ പുതിയ പ്രഖ്യാപനം. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക വഴി ഖജനാവിന് വന്‍ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഹിമാചല്‍പ്രദേശില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ,സുഖ്വീന്ദര്‍ സുഖുവും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ വര്‍ഷം തന്നെ 800 കോടിയുടെ അധികബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. ഈ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് 8000 കോടി രൂപ കടം ചോദിച്ചിരിക്കുകയാണ് ഹിമാചല്‍ മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: