കണ്ണൂർ: വീണ്ടും വില്ലനായി മയോണൈസ്. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ച് ഏഴ് കുട്ടികൾ ആശുപത്രിയിലായി. കണ്ണൂർ ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ചതാണ് കുട്ടികൾ. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ നില ഗുരതരമല്ല.
കഴിഞ്ഞ ആഴ്ചയില്‍ മയോണൈസ് ചേര്‍ത്ത് അല്‍ഫാം കഴിച്ച് നിരവധി പേരാണ് ആശുപത്രിയിലായത്. ഇതോടെ മയോണൈസിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷമാണ് പച്ചമുട്ട ചേര്‍ത്ത മയോണൈസ് പാടില്ലെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: