കോട്ടയം: സ്പീപ്പര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയെ ഇറക്കിവിടാന്‍ ശ്രമിച്ച വനിത ടിടിഇയ്ക്ക് മര്‍ദ്ദനം. ഇതോടെ അര്ജുന് ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നാഗര്‍കോവില്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ കയറിയ അര്ജുന് ആയങ്കിയുടെ നടപടി ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ടിടിഇ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്ജുന് ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസും പറയുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്ജുന് ആയങ്കി തലയൂരുന്നത് സിപിഎമ്മിനെ മറയാക്കിയാണ്. പാര്‍ട്ടിയില്‍ നിന്ന് അര്ജുന് ആയങ്കിയെ പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്ജുന് ആയങ്കിക്ക് വലിയ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: