ന്യൂദല്‍ഹി: ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന ആശങ്ക പങ്കുവെച്ച് യുവ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഒഴിഞ്ഞ ഗ്യാലറി കണ്ടാണ് യുവരാജ് ഈ ചോദ്യവുമായി എത്തിയിരിക്കുന്നത്.
40000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ ശനിയാഴ്ച വരെ ടിക്കറ്റ് പണം നല്‍കി ബുക്ക് ചെയ്തത് ആറായിരം പേര്‍ മാത്രമാണെന്നാണ് കണക്കുകള്‍. അവസാന കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയൂള്ളൂ. എന്തായാലും ഒഴിഞ്ഞ ഗ്യാലറി കണ്ടാണ് യുവരാജ് സിങ്ങ് ട്വിറ്ററിലൂടെ ഈ ആശങ്ക പങ്കുവെച്ചത്.
“.ഒരു തലയ്‌ക്കല്‍ നന്നായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍ സെഞ്ചറിയടിക്കും. മറ്റേ തലയ്‌ക്കല്‍ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോള്‍ ആശങ്കയുണ്ട്. ഏകദിന ക്രിക്കറ്റ് മരിയ്‌ക്കുകയാണോ?”- ട്വീറ്റില്‍ യുവരാജ് സിങ്ങ് ചോദിക്കുന്നു.
വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി ഉയര്‍ത്തിയത് വഴി ടിക്കറ്റിന് 1000, 2000 എന്നീ പൊള്ളുന്ന വിലയാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് പ്രധാനമായും കാണികള്‍ എത്താത്തതിന് കാരണമായത്.
ടിക്കറ്റ് നിരക്ക് കുറയ്‌ക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്ന പ്രസ്താവനയുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ ഇതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധന ന്യായീകരിച്ചുകൊണ്ടായിരുന്നു കായിക മന്ത്രിയുടെ ഈ പ്രസ്താവന. പാവങ്ങളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിയ്‌ക്കുമ്പോള്‍ അതില്‍ കായികമന്ത്രിയായ ഒരാളുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം അലയടിച്ചിരുന്നു.കാണികള്‍ കുറഞ്ഞതിനാല്‍ ഭാവിയില്‍ ഇനി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുമോ എന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: