ന്യൂദല്‍ഹി:തൃശൂരിലെ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന്റെ ആസ്തി 5000 കോടിയാണ്. പക്ഷെ അദ്ദേഹം ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക കുറവെന്ന് കേരളം സുപ്രീംകോടതിയില്‍.
കടല്‍ക്കൊലക്കേസില്‍ ഇറ്റലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് നാല് കോടി രൂപയാണ്.
അങ്ങിനെയിരിക്കെ 5000 കോടി ആസ്തിയുള്ള മുഹമ്മദ് നിഷാമിന് വെറും 50 ലക്ഷം മാത്രം പിഴയിട്ടത് പോരെന്നാണ് കേരളം സുപ്രീംകോടതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഈ നിര്‍ദേശം കണക്കിലെടുത്ത് സുപ്രീംകോടതി നിഷാമിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ദീപാങ്കര്‍ ദ0ത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ നോട്ടീസയച്ചത്. കേരളസര്‍ക്കാരിന് വേണ്ടി ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
നിഷാമിന് വേണ്ടി മുകുള്‍ റോഹ്ത്തഗിയും ഹാരീസ് ബീരാനുമാണ് ഹാജരായത്. തങ്ങളുടെ വേദം കേള്‍ക്കണമെന്ന് പറഞ്ഞ ഇവരോട് തല്ക്കാലം നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: