കൊച്ചി : തൃക്കാക്കര നഗരസഭയില ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് തന്റെ ജീവന് തന്നെ അപകടത്തിലാണെന്ന് സെക്രട്ടറി ബി. അനില്‍. നഗരസഭാ അധ്യക്ഷ അജിത തങ്കവും ഭരണപക്ഷത്തിലെ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി അനില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു. നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ സെക്രട്ടറി ഫയലില്‍ നോട്ട് എഴുതിയതാണ് ചെയര്‍പേഴ്സണെ ചൊടിപ്പിച്ചത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും അനിലിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെയര്‍പേഴ്സണിന്റെ ചേംബറില്‍വെച്ച് മുന്‍ നഗരസഭാ ചെയര്‍മനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ഷാജി വാഴക്കാലയാണ് തന്നെ ഭീഷണിപ്പെടുത്തിയത്. നഗരസഭാ മുന്‍ സെക്രട്ടറിയെ ഇവിടെ ക്യാബിനുള്ളില്‍ അടച്ചിട്ട് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതാണെന്നും അനില്‍ ആരോപിക്കുന്നുണ്ട്. തൃക്കാക്കര പോലീസിന് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയില്‍ പ്ലാന്‍ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പ്രതികരിച്ചു. ഫയലുകളില്‍ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവര്‍ പറഞ്ഞു.
എറെനാളുകളായി തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷവും നഗരസഭാ സെക്രട്ടറിയും തമ്മില്‍ സംഘര്‍ഷത്തിലാണ്. നഗരസഭാ ഭരണം അട്ടിമറിക്കാന്‍ സെക്രട്ടറിക്കുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാക്കുന്നുവെന്നാണ് അജിതാ തങ്കപ്പന്റെ ആരോപണം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേ, നിയമാനുസൃതം നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ സെക്രട്ടറി ഒപ്പിടാതെ മാറ്റിവെയ്ക്കുകയാണ്. സെക്രട്ടറി നിരന്തരമായി അവധിയിലാണ്. കൃത്യമായി ഓഫീസില്‍ വരാത്തതിനാല്‍ പദ്ധതിവിഹിതത്തിന്റെ 18 ശതമാനം തുക മാത്രമേ നഗരസഭയ്ക്ക് ചെലവഴിക്കാന്‍ സാധിക്കുന്നൊള്ളൂ. പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നു. നഗരസഭയിലെ ഭരണസ്തംഭനത്തിന് വഴിവെയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും നഗരസഭാ ഡയറക്ടര്‍ക്ക് ചെയര്‍പേഴ്സണ്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: