തിരുവനന്തപുരം: തരൂരിന്റെ റിബല്‍ നീക്കങ്ങള്‍ മുഖ്യമന്ത്രിക്കുപ്പായത്തിലേക്ക് എത്തിയതോടെ ആ കോട്ട് ഊരാന്‍ പരസ്യമായി രംഗത്തെത്തി കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്നിവര്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ തരൂരിന് ഇനി അധികനാള്‍ റിബല്‍ കളിയുമായി കോണ്‍ഗ്രസിന് അകത്ത് നില്ക്കാന് കഴിയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വെള്ളിയാഴ്ച കെ.കരുണാകരന് സെന്റര്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് നേതാക്കള്‍ പരസ്യമായി ശശി തരൂരിന്റെ മുഖ്യമന്ത്രിമോഹത്തെ വെല്ലുവിളിച്ചത്.
ഇനിയും റിബല്‍ കളിച്ചാല്‍ തരൂരിനെതിരെ അച്ചടക്കനടപടി ഉണ്ടാകും എന്ന സൂചനയാണ് കെ.സി. വേണുഗോപാല്‍ നല്‍കിയത്. മുഖ്യമന്ത്രിക്കസേരയിലേക്ക് തയ്പ്പിച്ച് വെച്ച കോട്ട് ഊരിവെക്കാന്‍ രമേശ് ചെന്നിത്തലയും പരസ്യമായി ആവശ്യപ്പെട്ടു. ഗ്രൂപ്പിസമല്ല, അവനവനിസമാണ് നടക്കുന്നതെന്ന് എം.എം. ഹസ്സനും ആരോപിച്ചു.
സുധാകരനും വി.ഡി. സതീശനും നേരത്തെതന്നെ ശശി തരൂരിന്റെ മുഖ്യമന്ത്രിമോഹത്തെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: