ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കായി ചെന്ന പഞ്ചാബിലെ യുവതിയോട് നരേന്ദ്ര മോദിയ്ക്കെതിരെ എഴുതാൻ പാക് ഹൈകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രേരിപ്പിച്ചതായി പരാതി.
ദല്‍ഹിയിലുള്ള പാകിസ്ഥാന് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും കോളെജ് പ്രൊഫസറായ യുവതി ആരോപിച്ചു. പഞ്ചാബിലെ ഒരു സർവകലാശാലയിൽ പ്രസംഗിക്കാൻ ക്ഷണം ലഭിച്ചതിനെത്തുടർന്നാണ് യുവതി വിസക്ക് അപേക്ഷിക്കാനെത്തിയത് ഈ ഉദ്യോഗസ്ഥര്‍ നരേന്ദ്രമോദിക്കെതിരെ എഴുതാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. അങ്ങിനെ എഴുതിയാല്‍ അതിന് നല്ല പ്രതിഫലവും അവര്‍ വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു. എന്നാല്‍ താന്‍ അത് നിരസിച്ചെന്നും യുവതി പറഞ്ഞു.
.”വിസയെക്കുറിച്ച് അറിയാന്‍ ചെന്ന എന്നോട് ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചു. അത് എന്നെ അസ്വസ്ഥപ്പെടുത്തി. അയാൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോള്‍ ഞാന്‍ പ്രതിഷേധപൂര്‍വ്വം എഴുന്നേറ്റു.”, യുവതി പരാതിപ്പെടുന്നു. .
ലൈംഗികതയ്ക്കായി ചെറിയ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന വിവാഹം അനുവദിക്കുന്ന ചില മുസ്ലീം വിഭാഗത്തെക്കുറിച്ച് പറഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥൻ യുവതിയെ വശീകരിക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു. വിവാഹേതര ബന്ധം അനുവദിക്കുന്ന സമുദായത്തില്‍ നിന്നാണോ വരുന്നതെന്നും ഈ ഉദ്യോഗസ്ഥന് യുവതിയോട് ചോദിച്ചു. പക്ഷെ യുവതി ചെറുത്തുനിന്നപ്പോള്‍ ഈ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഖലിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലേഖനങ്ങൾ എഴുതാൻ ഹൈകമ്മീഷനിലെ ഇരു ഉദ്യോഗസ്ഥരും തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. ഇതിനായി ഉയര്‍ന്ന പ്രതിഫലം തരാമെന്ന് ഇരുവരും വാട്സാപിലൂടെ വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: