ഇടുക്കി : മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇന്ന് രാവിലെ ആനയിറങ്കലിന് സമീപത്തായാണ് അപകടം നടന്നത്. ചിന്നക്കനാല്‍ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പന്‍ എന്ന ആനയുടെ മുന്നിലാണ് യാത്രികര്‍ അകപ്പെട്ടത്.
ശങ്കരപാണ്ഡിമേട്ടിലെ കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ ബൈക്ക് യാത്രികര്‍ വളവ് തിരിഞ്ഞ് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. പെട്ടന്ന് ആനയെ കണ്ട് ഭയന്നതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. ആന യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തെങ്കിലും സമീപത്തെ ആളുകള്‍ ബഹളം വെച്ചതോടെ ആന ഇവരെ കടന്ന് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: