ന്യൂദല്‍ഹി : ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റഴിച്ചതിന് ഇ കോമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയുടേതാണ് നടപടി. ഇവര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. കൂടാതെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളായ ഹാംലീസും ആര്‍ച്ചീസ് എന്നിവയില്‍ നിന്ന് ഗുണനിലവാരമില്ലാത്ത 18,600 കളിപ്പാട്ടങ്ങളും കേന്ദ്രം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്പ്ഡീല്‍ എന്നീ സ്ഥാപനങ്ങള്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങളും വിറ്റഴിക്കുന്നതിലാണ് നടപടിയെന്ന് വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതായി ആഭ്യന്തര നിര്‍മാതാക്കളില്‍ പരാതികള്‍ ലഭിക്കാതെ തുടര്‍ന്ന് റെയ്ഡുകള്‍ നടത്തിയാണ് നടപടികള്‍ െൈകക്കൊണ്ടിരിക്കുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഎസ്ഐ) എന്നത് ചരക്കുകളുടെ നിലവാരം, അടയാളപ്പെടുത്തല്‍, ഗുണനിലവാര സര്ട്ടിഫിക്കേഷന് എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാന്‍ഡേര്‍ഡ് ബോഡിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 റെയ്ഡുകള്‍ നടത്തി 18,600 കളിപ്പാട്ടങ്ങള്‍ രാജ്യത്തെ പ്രധാന റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ബിഐഎസ് നിയമ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും തിവാരി പറഞ്ഞു.
2020-ലാണ് വാണിജ്യ വ്യവസായ മന്ത്രാലയം ടോയ്സ് (ക്വാളിറ്റി കണ്ട്രോള്) ഓര്‍ഡര്‍ 2020 പുറപ്പെടുവിച്ചത്. 2021 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ടോയ്സ് (ക്വാളിറ്റി കണ്ട്രോള്) ഓര്‍ഡര്‍ അനുസരിച്ച് ഇന്ത്യയിലെ എല്ലാ കളിപ്പാട്ട നിര്‍മ്മാതാക്കളും ബിഐഎസ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്. ഗുണ നിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നത് തടയുന്നതിനാണ് ഇത് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: