ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയെന്ന് ആരോപണമുയര്‍ന്ന് ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് നല്കി. വധി ഭീഷണി അടക്കം ചൂണ്ടിക്കാട്ടി നുപൂര്‍ ശര്‍മ നല്കിയ അപേക്ഷയില്‍ ദല്‍ഹി പോലീസാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്.
പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വധഭീഷണി ഉയര്‍ന്നതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട നുപൂര്‍ ശര്‍മയ്ക്കും കുടുംബത്തിനും ദല്‍ഹി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. വിവാദത്തിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും നുപൂര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നൂപുര്‍ തോക്ക് ലൈസന്‍സിനും അപേക്ഷ നല്‍കിയത്. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സുരക്ഷ ഒരുക്കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകനെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപണം നുപൂറിനെതിരേ ഉയര്‍ന്നത്. തുടര്‍ന്ന് മതമൗലിക വാദികളില്‍ നിന്ന് ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നിരുന്നു. വിവാദത്തെ തുടര്‍ന്നാണ് ബിജെപി വക്താവ് സ്ഥാനത്തു നിന്ന് നുപൂറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: