മെല്‍ബണ്‍: 2021ല്‍ ഭരണം താലിബാന് ഏറ്റെടുത്തതു മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമായതിനാല്‍ മാര്‍ച്ചില്‍ യുഎഇയില്‍ നടത്താനിരുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്ക് ശേഷമായിരുന്നു പര്യടനം നടക്കേണ്ടിയിരുന്നത്. .
അഫ്ഗാനിസ്ഥാന് ദേശീയ വനിതാ ടീം ഉള്‍പ്പെടെ താലിബാന് ഭരണത്തിന് കീഴില്‍ വിദ്യാഭ്യാസവും ജോലിയും തേടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്ള നിയന്ത്രണങ്ങളാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള ആഹ്വാനത്തിന് പിന്നിലെ കാരണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു പ്രസ്താവനയില്‍ വിശദീകരിച്ചു. ക്രിക്കറ്റില്‍ ഉള്‍പ്പെടെ വനിത ടീമുകളെ അനുവദിക്കാന്‍ താലിബാന് ഭരണകൂടം തയാറായിട്ടില്ല. വനിതാ ടീമില്ലാത്ത ഏക ഐസിസി രാജ്യമായി അഫ്ഗാനിസ്ഥാന് തുടരുകയാണ്. ശനിയാഴ്ച ആരംഭിക്കുന്ന അണ്ടര്‍ 19 വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ പങ്കെടുക്കാത്ത ഏക ഐസിസി അംഗത്വമുള്ള രാജ്യവും അഫ്ഗാനിസ്ഥാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: