ന്യൂദല്‍ഹി: ഡിജിറ്റല്‍വല്‍ക്കരണം ശക്തമാക്കാനും ഫോണ്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകള്‍ക്കുമുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്.
2023 ഏപ്രില്‍ വരെയാണ് പദ്ധതി 2022 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യവും ഇതിനുണ്ട്. 2600 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്. ബാങ്കുകള്‍ വഴിയാകും ഈ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക. ബാങ്കുകള്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ നല്‍കും. ആ പണം കേന്ദ്രം ബാങ്കുകള്‍ക്കു നല്‍കും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലുള്ള പദ്ധതി നീട്ടുകയാണ് ചെയ്തത്.
2021- 22 സാമ്പത്തിക വര്‍ഷം, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. അതിന്റെ ഫലമായി, മൊത്തം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളില്‍ വര്‍ഷാവര്‍ഷം 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷം 5,554 കോടിയായിരുന്ന അത് 2021-22 സാമ്പത്തിക വര്‍ഷം 8,840 കോടിയായി. ഭീം-യുപിഐ ഇടപാടുകളില്‍ വര്‍ഷം തോറും 106 ശതമാനം വളര്‍ച്ചയാണ്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,233 കോടിയായിരുന്ന ഇടപാടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടിയായി. 2022 ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപ മൂല്യമുള്ള 782.9 കോടി ഡിജിറ്റല്‍ ഇടപാടുകളുടെ റെക്കോര്‍ഡ് യുപിഐ കൈവരിച്ചു. ഈസാഹചര്യത്തിലാണ് ആനുകൂല്യങ്ങള്‍ തുടരാനുള്ള കേന്ദ്ര തീരുമാനം.
ഡോ. മുഖര്‍ജിയുടെ പേരിടും കൊല്‍ക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് ‘ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ (എസ്പിഎം-നിവാസ്)’ എന്നാക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. കൊല്‍ക്കത്തയില്‍ ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ ജോക്കയില്‍ 8.72 ഏക്കറിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: