യുവജനങ്ങള്‍ക്ക് വ്യവസായധിഷ്ഠിത പരിശീലനം നല്‍കുന്നതിനായാണ് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്ന കൊടിയാള പദ്ധതി 2015ല്‍ തുടക്കം കുറിച്ചത്. അതിന്റെ മൂന്നാം പതിപ്പ് 2021 ജനുവരിയിലാണ് തുടക്കം കുറിച്ചത്. സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറത്തായവര്‍ക്കും തൊഴില്‍രഹിത യുവജനങ്ങള്‍ക്കും പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. ശേദശീയസംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷനുകള്‍ വഴിയാണ് രാജ്യമാകെ ഈ പദ്ധതി നടപ്പിലാക്കിയത്.
കഴിഞ്ഞ ഒരുവര്‍ഷം പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ)3.0ന് കീഴില്‍ 7.36 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി. ഇതില്‍ കോവിഡ് ക്രാഷ് കോഴ്സ് പരിശീലനം ലഭിച്ചവരും ഉള്‍പ്പെടും. കോവിഡ് പോരാളികളുടെ അടിയന്തിര ആവശ്യം പരിഗണിച്ച് ആറു ആരോഗ്യ പരിപാലന തൊഴില്‍ പങ്കുകളില്‍ കസ്റ്റമെസ്ഡ് ക്രാഷ് കോഴ്സുകള്‍ ആരംഭിച്ചു.
കോവിഡ് പോരാളികള്‍ക്കുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സിന് കീഴില്‍ 1.20ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി. എന്‍.ഇ.പി 2020ന് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ പശ്ചാത്തലസൗകര്യങ്ങളള് ഉപയോഗിച്ചുകൊണ്ട് പി.എം.കെ.എ.വൈ3.0ന് കീഴില്‍ സ്കില്‍ ഹബ്ബ് മുന്‍കൈകള്‍ക്ക് തുടക്കം കുറിച്ചു. നൈപുണ്യവികസന സംരഭകത്വ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി കൂടി ആലോചിച്ചാണ് പി.എം.കെ.വി.വൈ3.0ന് കീഴില്‍ ”സ്കില്‍ ഹബ്ബ് മുന്‍കൈ”കള്‍ക്ക് തുടക്കം കുറിച്ചത്.
വിദ്യാഭ്യാസം കൂടുതല്‍ പ്രസക്തവും വ്യവസായധിഷ്ഠിത നൈപുണ്യ തൊഴില്‍ ശക്തിക്ക് സൗകര്യമൊരുക്കുകയുമായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 2022 നൈപുണ്യ ഹബ്ബുകളില്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്കൂളുകള്‍, സര്‍വകലാശാലകള്‍, കോളജുകള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, ഐ.ടി.ഐകള്‍, സി.ബി.എസ്.ഇ സ്കൂളുകള്‍, പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൊത്തം 2.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ 1957 സ്കില്‍ ഹബ്ബുകളിലായി ചേര്‍ന്നു.
സ്വതന്ത്ര്യാനന്ത കാലം മുതല്‍ പരീശലനത്തില്‍ ശക്തമായ പങ്കാളിത്തമുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളെ (ഐ.ടി.ഐ) പുനരുജ്ജീവിപ്പിക്കുകയും പുനര്‍ചിന്തനത്തിന് വിധേയമാക്കുകയും ചെയ്തു. ഡ്രോണ്‍ കോഴ്സുകള്‍ നടത്തുന്നതിന് 116 ഗവണ്മെന്റ് ഐ.ടി.ഐകള്‍ക്ക് അനുമതി നല്കി274 ഐ.ടി.ഐകള്‍ക്ക് ദ്വന്ദപരിശീലന സംവിധാനത്തിന് അനുമതി നല്കി. സ്റ്റേറ്റ് സ്കില്‍ ഡെവലപ്പ്മെന്റ് ആന്റ് എന്റര്‍പ്രേണര്‍ഷിപ്പ് കമ്മിറ്റി രൂപീകരിച്ചതിലൂടെ അഫിലിയേഷന് പ്രക്രിയകള്‍ ലളിതമാക്കി.
ദേശീയ സംസ്ഥാന തലത്തിലുള്ള 14,000 ഐ.ടി.ഐകളിലെ 8.5 ലക്ഷം പരിശീലകര്‍ക്കുള്ള ആദ്യത്തെ ബിരുദദാന സമ്മേളനം സെപ്റ്റംബര്‍ 17ന് നടന്നു. 1.1 ദശലക്ഷം പേര് വെര്‍ച്ച്വലായി പരിപാടിയില്‍ പങ്കെടുത്തു. ഐ.ടി.ഐ പരിശീലനം തേടുന്നവര്‍ക്കുള്ള പരീക്ഷകള്‍ പരമ്പരാഗതമായ രീതിയില്‍ നിന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിതത്തിലേക്ക് മാറ്റി, പരിശീലനം തേടിയവര്‍ക്ക് ഒറ്റ ക്ലിക്കിലൂടെ രജിസ്ട്രേഷനുള്ള സംവിധാനവും ഒരുക്കി.
2022-23ല്‍ 73 പുതിയ പിരശീലകര്ക്ക് പരിശീലനം നല്കുന്ന ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന് നല്കി. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളില്‍ ഏര്‍പ്പെട്ടു. സ്കില്‍ ഹബ്ബ് മുന്‍കൈയുടെയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0ന്റെയും കീഴിലുള്ള സ്െ്രെടവ് ഐ.ടി.ഐകള്‍ വഴി 15,000ലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി.
ഐ.ടി.ഐകള്‍/എന്‍.എസ്.ടി.ഐകള്‍ എന്നിവയിലെ പരിശീലകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധകാര്യങ്ങളില്‍ സഹായം നല്കുന്ന കേന്ദ്ര ഡിജിറ്റല്‍ ആശയമായ ഭാരത്സ്കില്സ് പോര്‍ട്ടലില്‍ ഡിസംബര്‍ 10 വരെ 1.96 കോടി ഹിറ്റുകളോടെ 47.66 ലക്ഷം പേര് സന്ദര്‍ശിച്ചു. പരിശീലനത്തിനുള്ളവരെ വ്യവസായങ്ങള്‍ക്ക് തയാറാക്കുകയെന്നതാണ് ഭാരത് സ്കില്‍ പോര്‍ട്ടല്‍ ചെയ്യുന്നത്. ഇതിലൂടെ 17 ലക്ഷം പരിശീലനംതേടിയവര്ക്ക് ഗുണം ലഭിച്ചു.
ഭാരത് സ്കില്ലിന് 202122ല്‍ ഇഗവേര്ണന്സ്പദ്ധതിയിലെ വെള്ളി പുരസ്ക്കാരം ലഭിച്ചു. ഇസ്കില്ഇന്ത്യാ പദ്ധതി വഴി കോവിഡ്19 ബോധവല്‍ക്കരണം സൃഷ്ടിച്ചു. കോവിഡ് മുന്നിരപോരാളികള്ക്ക് 6 നിര്‍ദ്ദേശിത ഹ്രസ്വകാല കോഴ്സുകളില്‍ പരിശീലനം നല്കി. യുവജനങ്ങള്‍ക്ക് തൊഴില്‍ നേടുന്നതിനായി 21ാം നൂറ്റാണ്ടിന്റെ നൈപുണ്യത്തെക്കുറിച്ച് സംവേദക്ഷമമാക്കി. ഇസ്കില്ഇന്ഡിയിലൂടെ ഒരു ലക്ഷം ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് തൊഴില്‍സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍.എസ്.ഡയും അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷനും സ്കില്‍ ഇന്ത്യ മിഷനില്‍ പങ്കാളികളായി.
400 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പവര്ലിങ്കിന്വേണ്ടി ഡിജിറ്റല്‍ വൈദഗ്ധ്യം നല്കി. സി. എന്‍.ടി.പിസിയിലുള്ള 3040 ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ്.ബി.ഐ കാര്‍ഡുള്ള 240 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയവും ഇ സര്‍ട്ടിഫിക്കേഷനും സഹിതം എംപ്ലോയബിലിറ്റി എന്‍ഹാന്‍സര്‍ കിറ്റില്‍ റീഇംബേഴ്സബിള്‍ ഡിജിറ്റല്‍ വൈദഗ്ധ്യം നല്കി. യു.കെയിലെ നാഷണല്‍ സ്റ്റാര്‍ കോളേജുമായും ഫെക്ഡോയു.കെയുമായി സഹകരിച്ചും അംഗപരിമിതര്‍ക്ക് ഇലേണിംഗ് മോഡ്യൂളുകള്‍ക്ക് ഇസ്കില്‍ സമാരംഭം കുറിച്ചു. വൈവിദ്ധ്യസമ്പന്നമായ ഡിജിറ്റല്‍ പഠനത്തിനും അവരുടെ പഠനത്തിന് വേണ്ട വിഭവസമാഹരണത്തിനുമായി ഇസ്കില്‍ ഇന്ത്യ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകര്‍ക്കും ഡിജിറ്റല്‍ നൈപുണ്യ സെഷനുകള്‍ സംഘടിപ്പിച്ചു.
പുതിയ തൊഴില്‍ സാദ്ധ്യത കരിക്കുലം പുറത്തിറക്കി. മഹാമാരി അനന്തരകാലത്ത് തൊഴില്‍ തയാറാക്കലിനായി സ്വയം പഠന മനോനില ഉള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട ഗുണങ്ങളാണ് നല്‍കുന്നത്. തൊഴിലുകളെക്കുറിച്ചുളള അവബോധം ഇത് വര്‍ദ്ധിപ്പിക്കുകയും 21ാം നൂറ്റാണ്ടിനനുസൃതമായ പരിശീലനം നല്‍കുകയും ചെയ്യും. എന്‍.എസ്.ഡി.സിയുടെ ഇസ്കില്ഇന്ത്യാ പോര്‍ട്ടലില്‍ ഇബുക്കുകളും ലഭ്യമാണ്. വ്യാപാരം 4.0ന് യോജിക്കുന്ന വിപണി നിയന്ത്രിത നൈപുണ്യങ്ങള്‍ ലഭ്യമാക്കല്‍.
നാനോ യൂറിയ മറ്റ് ജൈവ വളങ്ങള്‍ എന്നിവയെപോലെ പകരമുള്ള വളങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ക്കും മറ്റ് ആഗ്രഹമുള്ളവര്‍ക്കും ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ നൈപുണ്യം നല്‍കുന്നതിനുള്ള പരിശീലനത്തിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിയായ മിഷന് കര്‍മ്മയോഗിയുടെ ചുവടുപിടിച്ചുകൊണ്ട് മന്ത്രാലയം ” എന്റെ സുരക്ഷ, എന്റെ ഉത്തരവാദിത്വം” പരിപാടിക്ക് കീഴില്‍ വനിതകള്‍ക്ക് സ്വയംരക്ഷാ വൈദഗ്ധ്യം ലഭ്യമാക്കി.
ഐ.ടി.ഐകളിലെ വിദ്യാര്‍ത്ഥിനികളായ 10,000 തൊഴിലെടുക്കുന്ന വനിതകള്‍ക്ക് സ്വയരക്ഷയ്ക്കുള്ള പരിശീലനം നല്കി. നൈപുണ്യ വികസനത്തിന്റെ സുസ്ഥിര രീതികളില്‍ ഒന്നായ അപ്രന്റീസ് പരിശീലനം വ്യാപകമായി ലഭ്യമാക്കി. അപ്രന്റീസ്ഷിപ്പുമായി ബന്ധപ്പെട്ട് വ്യാപാരങ്ങള്‍ സുഗമമാക്കുന്നതിന് ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രക്രിയകളും ലളിതമാക്കി. നേരിട്ടുള്ള ബാങ്ക് ഇടപാടിന്റെ പൈലറ്റ് പദ്ധതി ജൂലൈയില്‍ ആരംഭിക്കുകയും ഇതുവരെ 15.6 കോടിരൂപയുടെ 1.08 ലക്ഷം ഇടപാടുകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്.
145 രാജ്യങ്ങളില്‍ നിന്നുള്ള 5134 അന്താരാഷ്ട്ര ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12.88 പങ്കാളികളെ 48,700 പരിപാടികളിലൂടെ പരിശീലനം നല്കി. സംരംഭകത്വംപ്രോത്സാഹിപ്പിക്കുന്നതിനായി 5 ഉപജീവന ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകള്‍ പരിശിലനം നല്കി. പ്രധാനമന്ത്രി യുവ യോജനയിലൂടെ 991 പുതിയ ഉദ്യമങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നിലവിലുള്ള 1071 എണ്ണം വലുതാകുകയും ചെയ്തു. അഭിലഷണീയര്ക്കും നിലവിലുള്ള സംരംഭകര്‍ക്കും കൈകൊടുക്കുന്നതിനായി ”ഉദയംദിശ” എന്ന ഓണ്‍ലൈന്‍ ഇമെന്ററിംഗ് വേദി വികസിപ്പിച്ചു.
സംരംഭകത്വം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും നീസ്ബഡ് നടത്തുന്ന വിവിധ പരിപാടിക്ക് കീഴില്‍ ഗുണഭോക്താക്കളുടെ സംരഭകത്വയാത്ര പ്രദര്‍ശിപ്പിക്കുന്നതിനുമായി പി.എംഉദ്യമി എന്ന യുട്യൂബ് ചാനലും ആരംഭിച്ചു. ജയില്‍വാസികളില്‍ സംരംഭകത്വത്തിന്റെ മനോനില സൃഷ്ടിക്കുന്നതിനായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ജയിലുകളില്‍ പദ്ധതികള്‍ ഏറ്റെടുത്തു. വിരമിച്ചതും വിരമിക്കുന്നതുമായ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ സംരംഭകത്വത്തിന് തുടക്കം കുറിക്കാനും വിരമിച്ചമശഷം അനുയോജ്യമായ തൊഴില്‍ തേടാനുമായി സംരംഭകത്വ വികസന പരിപാടിയും സംരംഭകത്വ നൈപുണ്യ വികസന പരിശീലനപരിപാടികളും സംഘടിപ്പിച്ചു. സംരംഭകത്വവികസന വിദ്യാഭ്യാസം ക്രമവല്‍ക്കരിക്കുന്നതിനായി ദേശീയതല ഉള്ളടക്ക വികസനം കൊണ്ടുവന്നു.
വിവിധ ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജനശിക്ഷ സംസ്ഥാനിലൂടെ ഗ്രാമീണമേഖലയെ ശാക്തീകരിക്കാനുള്ള പരിപാടികള്‍. ഈ പദ്ധതിപ്രകാരം ഡിസംബര്‍ 19 വരെ പരിശീലനം നല്‍കിയതില്‍ 85% വനിതാ ഗുണഭോക്താക്കളാണ്. 21 മേഖലകളുമായി ബന്ധപ്പെട്ട് 125 ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് അവതരിപ്പിച്ചു. അന്താരാഷ്ട്ര നൈപുണ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് 11 രാജ്യങ്ങളുമായി ധാരണാപത്രങ്ങളും കരാറുകളും ഒപ്പിട്ടു. 16 ലക്ഷ്യസ്ഥാന രാജ്യങ്ങളിലെ മനുഷ്യശക്തി പ്രാപ്തമാക്കുന്നതിനായി എന്‍.എസ്.ഡി.സി.ഐ അടുത്തിടെ പഠനം നടത്തി.
2022 ലോക സ്കില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11ാം സ്ഥാനം ലഭിച്ചു. 2019ലെ 13ാം സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ്. രണ്ടുവെള്ളി, മൂന്ന് വെങ്കല മെഡലുകളും 13 മെഡാലിയന്‍ ഓഫ് എക്സലന്‍സും ഇന്ത്യ നേടി. പാറ്റിസറി ആന്റ് കണ്ഫെക്ഷറി വൈദഗ്ധ്യത്തില്‍ നമ്മുടെ വനിതാ മത്സരാര്ത്ഥികളുടെത് മികവുറ്റ പ്രകടനമായിരുന്നു. അവര്‍ ഒരു വെള്ളിമെഡല്‍ അതില്നേടി. ഹോട്ടല്‍ റിസപ്ക്ഷന് വൈദഗ്ധ്യത്തില്‍ ഒരു വെങ്കലമെടഡലും കേശാലങ്കാരവും ആരോഗ്യവും സാമൂഹിക പരിരക്ഷാ വൈദഗ്ധ്യത്തിലൂം 2 മെഡാലിയന്‍ ഓഫ് എക്സലന്‍സും അവര്‍ നേടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: