ലോസ്ഏഞ്ചല്‍സ്: രാജ്യത്തിന് അഭിമാനമായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ആര്‍ആറില്‍ എം എം കീരവാണിയും മകന് കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ ഒര്‍ജിനല്‍ സോങ് വിഭാഗത്തിലെ പുരസ്കാരം. എ.ആര്. റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. റിഹാന, ലേഡിഗാഗ , ടെയ്ലര് സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം. 20 ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെതാണ് വരികള്‍.
90കളില്‍ തെലുങ്ക് സംഗീതജ്ഞന് കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. ക്രിമിനല്‍, ജിസം, സായ, സുര്‍, മഗധീര, സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മലയാളത്തിന്റെ പ്രശസ്ത ഭരതന് പ്രണയത്തിന്റെ ദേവരാഗം തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: