ന്യൂദല്‍ഹി: നവീകരണ, സാങ്കേതിക ആവാസവ്യവസ്ഥകളുടെ പുനര്‍നിര്‍മാണത്തിനും വൈവിധ്യവത്കരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി, നൈപുണ്യശേഷി, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഐ ടി മേഖലയില്‍ ഹാര്‍ഡ്‌വെയറിനും സെര്‍വറുകള്‍ക്കുമായി ഒരു ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി താമസിയാതെ നിലവില്‍ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത അനുബന്ധ ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പാദകര്‍ക്കും യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും ഇത് അധിക പ്രോത്സാഹനമാവുമെന്ന് മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന വിഎല്‍എസ്‌ഐ ഡിസൈന്‍ സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തെയും എംബഡഡ് സിസ്റ്റങ്ങളെക്കുറിച്ചുള്ള 22ാമത് അന്താരാഷ്‌ട്ര സമ്മേളനത്തെയും ഡല്‍ഹിയില്‍ നിന്ന് വിര്ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘2014ന് മുമ്പ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഏതാനും കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ടെക് സേവന വ്യവസായത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു’. ഇന്ന് ആ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഭാവിയില്‍ മാത്രമല്ല, ഇലക്ട്രോണിക്‌സ്, അര്‍ദ്ധചാലക വ്യവസായങ്ങളിലും കൂടി അധിഷ്ഠിതമായാണ് ഇന്ത്യയുടെ സാങ്കേതികതയുടെ ദശകം റ്റെക്കാട് രൂപം കൊണ്ടിട്ടുള്ളത്.
ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും വര്‍ധിച്ചതോടെ ഇപ്പോള്‍ ഉല്‍പന്നങ്ങള്‍ക്കും സാങ്കേതിക കഴിവുകള്‍ക്കും ആവശ്യക്കാര്‍ ഏറെ വര്‍ധിച്ചു. വിതരണ ശൃംഖലകള്‍ മുന്‍പുണ്ടായിരുന്നതു പോലെ വിലയുടെയും കാര്യക്ഷമതയുടെയും മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് വിശ്വാസത്തിലും നവീകരണത്തിലും കൂടി അധിഷ്ട്ടിതമായാണ് പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കെല്ലാം ഇത് പ്രത്യാശയുടെയും പ്രതീക്ഷയുടെയും കാലമാണെന്നു മന്ത്രി പറഞ്ഞു.
അര്‍ദ്ധചാലക രൂപകല്‍പ്പന, നിര്‍മ്മാണം, പാക്കേജിംഗ് ഇക്കോസിസ്റ്റം എന്നിവയില്‍ ആഗോള നിലവാരമുള്ള നൈപുണ്യം വികസിപ്പിക്കാന്‍ ഇന്ത്യ പരമപ്രാധന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. അടുത്ത (2024) വര്‍ഷത്തോടെ അര്‍ദ്ധചാലക, ഫ്യൂച്ചര്‍ ഡിസൈന്‍ പദ്ധതിയിന്‍ കീഴില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള പ്രമുഖരുമായി ചേര്‍ന്ന് ബൗദ്ധിക സ്വത്തുക്കളും ഉപകരണങ്ങളും വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു.
ഹൈദരാബാദില്‍ നടക്കുന്ന വിഎല്‍എസ്‌ഐ ഡിസൈനിനെക്കുറിച്ചുള്ള 36ാമത് അന്താരാഷ്‌ട്ര സമ്മേളനത്തിന്റെയും എംബഡഡ് സിസ്റ്റങ്ങളെക്കുറിച്ചുള്ള 22ാമത് അന്താരാഷ്‌ട്ര സമ്മേളനത്തില്‍ രണ്ടായിരത്തിലധികം എന്‍ജിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, വ്യവസായ വിദഗ്ധര്‍, പ്രതിനിധികള്‍, അക്കാദമിക്, ഗവേഷകര്‍, ബ്യൂറോക്രാറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: