ശബരിമല: 21 ദിവസം കൊണ്ട് 750 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് അയ്യനെ കണ്ടതിന്റെ നിര്‍വൃതിയിലാണ് ശ്രീജിത്തും സുജനും. കഴിഞ്ഞ ഏഴുവര്‍ഷമായി മുറതെറ്റാതെ ഇരുവരും ബെംഗളൂരില്‍ നിന്നും കാല്‍നടയായി വന്നാണ് ശബരീശ ദര്‍ശനം നടത്തുന്നത്.
നാല്‍പ്പത്തൊന്ന് ദിവസം വൃതം നോറ്റശേഷമാണ് ശബരീശ ദര്‍ശനത്തിനായി ഇരുവരും പുറപ്പെടാറ്. ഒരു ദിവസം പരമാവധി നാല്‍പ്പത് കിലോമീറ്ററിന് താഴെയാണ് ഇരുവരും സഞ്ചരിക്കുന്നത്. പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന നടത്തം ഒന്‍പത് മണിയോടെ നിര്‍ത്തും. വൈകുന്നേരം അഞ്ചിന് പുനരാരംഭിക്കുന്ന നടത്തം സന്ധ്യമയങ്ങുന്നതോടെ ഏതെങ്കിലും ക്ഷേത്രത്തില്‍ വിരിവെച്ച് വിശ്രമിച്ച് വിശ്രമിക്കും.
കുമളിവഴി എരുമേലിയില്‍ എത്തിയ ഇരുവരും പരമ്പരാഗത പാതവഴി പമ്പയില്‍ എത്തിയ ശേഷമാണ് മലചവിട്ടിയത്. മകരവിളക്ക് ദര്‍ശനം കൂടി ലഭിച്ച ശേഷമേ മലയിറങ്ങുള്ളുവെന്ന് ഇരുവരും പറഞ്ഞു. കോഴിക്കോട് നാദാപുരം സ്വദേശിയായ ശ്രീജിത്ത് ബെംഗളൂരു വിവേക് നഗറില്‍ വര്‍ഷങ്ങളായി ബേക്കറി നടത്തുകയാണ്. നഗര്ശാന്തി നഗറിലെ ആര്‍എസ്എസ് ഉപനഗര്‍ കാര്യവാഹായി പ്രവര്‍ത്തിക്കുകയാണ് സുജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: