കാസര്‍കോട് : അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹ പരിശോധനയിലാണ് അഞ്ജുശ്രീ വിഷം ഉള്ളില്‍ചെന്നാണ് മരിച്ചതെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഹോട്ടലില്‍ നിന്നും വരുത്തി കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റാണ് അഞ്ജു ശ്രീ മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത് ഭക്ഷ്യ വിഷബാധയുടേതല്ല, വിഷം ഉള്ളില്‍ ചെന്നതിന്റേയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്ന് തെളിയിക്കുന്ന കുറിപ്പും അഞ്ജുശ്രീയുടെ ഫോണില്‍ നിന്നും പോലീസ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. താന്‍ ഭയങ്കര മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ വിഷം ഏതാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നെങ്കില്‍ മാത്രേ വിഷം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ.
അതേസമയം അഞ്ജുശ്രീയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. കോഴിക്കോട് ലാബിലേക്ക് അയച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം അടുത്തുതന്നെ പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: