കീവ്: യുക്രെയ്നിലെ ക്രമറ്റോര്‍സ്കില്‍ റോക്കറ്റ് ആക്രമണത്തില്‍ 600 ലേറെ യുെ്രെകന് സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ. കിഴക്കന്‍ യുെ്രെകനില്‍ സൈനികരെ താത്കാലികമായി താമസിപ്പിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഡോണെറ്റ്സ്ക് മേഖലയിലെ മക്കിവ്കയിലെ റഷ്യന്‍ ബാരക്കുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം യുക്രെയ്ന് നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണിത്.
വിജയം നേടും വരെ ആക്രമണം ശക്തമായി തുടരുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടുത്ത തണുപ്പു മൂലം ജനം വലയുന്നതിനിടെയാണ് ആക്രമണം. യുക്രെയ്നിന്റെ പല ഭാഗങ്ങളിലും രാത്രി താപനില മൈനസ് 15-17 ഡിഗ്രി സെല്‍ഷ്യസാണ്. കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണങ്ങളില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ക്രമാടോര്‍സ്ക് മേയര്‍ പറയുന്നത്.
വിശ്വസനീയമായ രഹസ്യവിവരത്തെത്തുടര്‍ന്നാണ് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. ഒരു കെട്ടിടത്തില്‍ 700ലേറെ സൈനികരും മറ്റൊന്നില്‍ 600 സൈനികരുമാണ് താമസിച്ചിരുന്നതെന്ന് റഷ്യ പറയുന്നു. റഷ്യന്‍ അവകാശവാദം വാസ്തവമാണെങ്കില്‍ കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ഉണ്ടായതിന് ശേഷം യുെ്രെകനുണ്ടാവുന്ന ഏറ്റവും വലിയ സൈനിക നാശമാണിത്.
യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂര്‍ ക്രിസ്മസ് വെടിനിര്‍ത്തല്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെ വന്‍ ആക്രമണം. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന വെള്ളി രാവിലെ മുതല്‍ ശനി ഉച്ച വരെ ആയിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍. യുക്രെയ്ന് ഇത് അംഗീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: