തിരുവനന്തപുരം: ഉണ്ണി മുകുന്ദന് എന്ന നടന്റെ സ്ക്രീന്‍ പ്രസന്‍സ് ആണ് മാളികപ്പുറം എന്ന സിനിമയുടെ ആത്മാവെന്ന് സംവിധായകന് മേജര്‍ രവി. നമ്മുടെ സംസ്കാരം തിരിച്ച് പിടിക്കാന്‍ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ താന്‍ നോക്കിക്കാണുന്നത്. – മേജര്‍ രവി പറഞ്ഞു.
കുറെക്കാലത്തിന് ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമയാണിത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നെ കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ സംശയമില്ലെന്നും മേജര്‍ രവി പറഞ്ഞു.
വളരെ തന്മയത്വത്തോടെയും പക്വതയോടെയും ആണ് ഉണ്ണി ഈ സിനിമ അഭിനയിച്ച് പൊലിപ്പിച്ചത്.- മേജര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: