പാലക്കാട്: തളർന്നു കിടന്ന യുവതിക്ക് രക്ഷകനായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തിന്റെ തണലിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ശരീരം അനക്കാൻ കഴിയാതെ കിടപ്പിലായിരുന്ന പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യ രാജേശ്വരി കിടക്കയില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്.
ഭർത്താവ് കണ്ണൻ കെഎസ്ആർടിസി ജീവനക്കാരനാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. രാജേശ്വരിയുടെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് സുരേഷ് ഗോപി ഇടപെട്ടത്.
മൂന്നാമത്തെ പ്രസവത്തോടെയാണ് ഇടുപ്പ് വേദന വന്ന രാജേശ്വരി കിടപ്പിലായത്. കണ്ണന് കെഎസ് ആര്‍ടിസി ശമ്പളം കൂടി കൊടുക്കാതായതോടെ കുടുംബം നിസ്സഹായരായി. മൂന്ന് കുട്ടികളാണ് ഇവർക്ക്.
വൈകാതെ രാജേശ്വരിയുടെ ചികിത്സാച്ചെലവ് സുരേഷ് ഗോപി ഏറ്റെടുത്തു. ഇത് തിരവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടാന്‍ രാജേശ്വരിയ്ക്ക് സഹായകരമായി. ആറ് മാസത്തെ ചികിത്സയോടെ രാജേശ്വരിയ്ക്ക് നടക്കാമെന്നായി. കുടുംബത്തിന് കൈത്താങ്ങായി മാറിയ സുരേഷ് ഗോപിയ്ക്ക് എങ്ങിനെ നന്ദി പറയേണ്ടൂ എന്നറിയാത്ത ധര്‍മ്മസങ്കടത്തിലാണ് ഇപ്പോള്‍ കണ്ണനും രാജേശ്വരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: