കോഴിക്കോട് :സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം മുന്‍കാലപ്രാബല്യത്തില്‍ ഇരട്ടിയാക്കിയ ധനവകുപ്പിന്റെ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ജോയ് മാത്യു. എന്ത് പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് യുവജനകമ്മീഷന്‍ അധ്യക്ഷയുടെ ശമ്പലം 50000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്ത് വന്നതോടെ ശമ്പള വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനിടെ യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി,എസ്.സി പരീക്ഷയ്‌ക്ക് ചോദിക്കാനിടയുള്ള പത്ത് ചോദ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു:
1.കേരളത്തിലെ യുവജന കമ്മീഷൻ ആരംഭിച്ച വര്‍ഷം ?
2.യുവജനകമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെ ?
3.യുവജന കമ്മീഷന്റെ ആദ്യത്തെ കസേരക്കാരൻ /കാരി (ചെയർ പേഴ്‌സൺ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരൻ /കാരി ആരാണ് ?
5.യുവജന കമ്മീഷന്റെ കസേരക്കാരൻ /കാരിയുടെ ശമ്പളം എത്ര ?
6. യുവജന കമ്മീഷന്റെ കസേരക്കാരൻ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അർഹതയുണ്ട് ?
7.യുവജന കമ്മീഷൻ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?
8.എന്താണ് യുവജനകമ്മീഷന്റെ യഥാർത്ഥ ജോലി ?
9. യുവജന കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ?
10.യുവജന കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: