കോഴിക്കോട്: സംസ്ഥാന സ്കൂള്യുവജനോത്സവത്തിന് മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ വിമര്‍ശനമുയര്‍ത്തി മുസ്ലിംലീഗ് നേതാവ് അബ്ദുറബ്ബ്.
ഇളംമനസ്സിലേക്ക് ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണെന്നാണ് അബ്ദുറബ്ബിന്റെ കമന്റ്. കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ.സുരേന്ദ്രന്സംഗീതസംവിധാനം ഒരുക്കുകയും മാതാ പേരാമ്പ്ര എന്ന സമിതി ദൃശ്യാവിഷ്കാരം ഒരുക്കുകയും ചെയ്തു. ഇതിനെതിരെയാണ് ലീഗും അനുബന്ധ സംഘടനകളും വിമര്‍ശനമുയര്‍ത്തുന്നത്.
ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില് ഇന്ത്യന്‍ സുരക്ഷസേന പിടികൂടുന്ന തീവ്രവാദിയെ മുസ്ലിമായി ചിത്രീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ഇസ്ലാമിക വസ്ത്രം ധരിച്ച വ്യക്തിയെ തീവ്രവാദിയാക്കിക്കൊണ്ട് മതേതര കേരളം കലോത്സവം ആരംഭിച്ചു എന്നാണ് എംഎസ്എഫ് മുന്‍ഭാരവാഹി ഫാത്തിമ തെഹ്ളിയ പറഞ്ഞത്.
തീവ്രവാദിയെ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിപ്പിച്ചതാണ് വിവാദമായതെന്ന് പറയുന്നു. എന്നാല്‍ കിട്ടയ ഷാള്‍ ഉപയോഗിച്ചെന്നേ ഉള്ളൂ എന്നും തീവ്രവാദിയുടെ വേഷത്തില്‍ വന്നയാള്‍ പറയുന്നു. ഈ ദൃശ്യാവിഷ്കാരം തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തിച്ച മാതാ പേരാമ്പ്രയിലെ അംഗങ്ങളില്‍ സിപിഎം കാരും ഉള്ളതായി മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: