കൊച്ചി: അഞ്ചുകോടിയിലധികം നേടി വരുമാനത്തിലും മികച്ച ആത്മീയാനുഭവം പകര്‍ന്ന് കലാസൃഷ്ടി എന്ന നിലയിലും മാളികപ്പുറം മുന്നേറുകയാണ്.അതിനിടയിലാണ് സിനിമ കണ്ടശേഷം നടന് ജയസൂര്യ ഉണ്ണി മുകുന്ദനെയും മറ്റ് താരങ്ങളെയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
“ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ)” – ഇതായിരുന്നു ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള ജയസൂര്യയുടെകമന്റ്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ജയസൂര്യ അഭിനന്ദിക്കുന്നുണ്ട്. “ചൈതന്യം നിറഞ്ഞ ചിത്രം ” മാളികപ്പുറം”.ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു “വിഷ്ണു ശശിശങ്കർ”. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്.”.
“ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ. .കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ ,രവിചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. “- ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: