തിരുവനന്തപുരം:യുവജന കമ്മീഷന് അധ്യക്ഷപദവിയില്‍ അധികാരമേറ്റ നാള് മുതല്‍ മാസം ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി കുടിശ്ശിക നല്‍കിയത് ചിന്താ ജെറോം ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് രേഖ. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ചിന്താജെറോം നല്കിയ അപേക്ഷ അനുസരിച്ചാണ് ധനവകുപ്പ് തീരുമാനമെടുത്തത്.
ഇതനുസരിച്ചാണ് ശമ്പളം മുന്‍കാലപ്രാബല്യത്തോടെ അനുവദിക്കുകയാണെന്ന് വിശദീകരിച്ചുകൊണ്ട് ധനവകുപ്പ് യുവജനകമ്മീഷനെ രേഖാമൂലം ഡിസംബര്‍ 28ന് രേഖാമൂലം അറിയിച്ചത്. എന്നാല്‍ ഈ തീരുമാനം ഉത്തരവായി ഇറങ്ങിയിട്ടില്ല. അങ്ങിനെ ഇറങ്ങിയാല്‍, 2016ആഗസ്ത് മുതലുള്ള കുടിശ്ശികത്തുക കണക്കൂകൂട്ടിയാല്‍ ചിന്താ ജെറോമിന് 32 ലക്ഷം രൂപ ലഭിയ്ക്കും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ശമ്പളക്കുടിശ്ശികയായി ചിന്താ ജെറോം 32 ലക്ഷം രൂപ വാങ്ങുന്നതെന്ന് വിമര്‍ശനമുയരുകയാണ്.
32 ലക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും
സര്‍ക്കാരില്‍ നിന്നും ശമ്പളക്കുടിശ്ശികയായി 32 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ താന്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ചിന്താ ജെറോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: