തിരുവനന്തപുരം. ഖത്തര്‍ എയര്‍വേസ് തിരുവനന്തപുരം ദോഹ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്ചയില്‍ 2 ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെര്‍ സര്‍വീസ് നടത്തുക. ഡ്രീംലൈനിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ 320 നെ അപേക്ഷിച്ച് 160നിന്ന് 254 ആയി വര്‍ധിക്കും. ബിസിനസ് ക്ലാസ്സില്‍ മാത്രം 22 സീറ്റുകള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആണ് ഡ്രീംലൈനെര്‍ സര്‍വീസ് നടത്തുക. മറ്റു 5 ദിവസങ്ങളില്‍ എ 320 സര്‍വീസ് തുടരും.
ഇന്ന് ( ജനുവരി 6) രാവിലെ 2 മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനെര്‍ വിമാനത്തെ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്കി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗള്‍ഫിലേക്കും യൂറോപ്പ്, യു എസ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ യാത്രമാസൗകര്യം ഒരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: