കോട്ടയം : ന്യൂനപക്ഷ സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് ഇഖ്ബാല്‍ സിങ് ലാല്‍പുര. ജഗദല്‍ പൂര് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലുമായി ന്യൂനപക്ഷ മോര്‍ച്ച ദേശിയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യൂ കൂടിക്കാഴ്ച നടത്തുന്നതിനിടെ ലാല്‍പുരയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂനപക്ഷ സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യും. ഛത്തീസ്ഗഢ് നാരായണ്‍പൂര്‍ സംഭവത്തില്‍ ചിഫ് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം ബിഷപ്പിനെ അറിയിച്ചു. നാരായണ്‍ അതിക്രമങ്ങളെ കുറിച്ച് മാര്‍ ജോസഫ് കല്ലംപറമ്പില്‍ നിന്നും ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: