തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. രമേശന്, ഭാര്യ സുലജ കുമാരി, മകളായ രേഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് കരുതുന്നത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്തമുറിയില്‍ സുലജ കുമാരിയുടെ മാതാപിതാക്കളുണ്ടായിരുന്നു. വിദേശത്ത് ജോലിനോക്കുന്ന രമേശന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: