ന്യൂദല്‍ഹി: ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ അന്താരാഷ്‌ട്ര യാത്രക്കാരില്‍ നടത്തിയ പരിശോധനയില്‍ 11 തരം കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. ഈ കാലയളവില്‍ 19,227 യാത്രക്കാരില്‍ നടത്തിയ പരിശോധനയില്‍ 124 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇതില്‍ 40 എണ്ണം ജനിതക വകഭേദം വന്ന എക്‌സ്ബിബിയും 14 എണ്ണം എക്‌സ്ബിബി1 ഉം ഒരു സാമ്പിള്‍ ബിഎഫ് 7.4.1 ആണ്. കഴിഞ്ഞ ദിവസം 175 കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഇന്നലെ നേരിയ വര്‍ധനയുണ്ടായി. 188 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സജീവ കേസുകളുടെ എണ്ണം 2,554 ആണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ 0.01 ശതമാനമാണ്. പ്രതിവാര-പ്രതിദിന പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 0.12 ശതമാനവും 0.10 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 201 രോഗികളാണ് രജിസ്റ്റര്‍ ചെയ്തത്. 61,828 വാക്‌സിനുകളാണ് നല്കിയത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം ഇന്നലെ രാവിലെ വരെ രാജ്യത്ത് 220.12 കോടി ഡോസ് കൊവിഡ് വാക്സിന്‍ നല്കിയിട്ടുണ്ട്. അതേസമയം ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണകൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: