തുംകുരു/കര്‍ണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ചതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. അമേരിക്കയെ തോല്‍പ്പിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഈ രാജ്യം മാറികഴിഞ്ഞു. അത് അംഗീകരിക്കേണ്ട ഒരു വസ്തുത തന്നെയാണെന്നും അദേഹം വ്യക്തമാക്കി.
കൊറോണ മഹാമാരിക്കും ഉക്രെയ്ന്-റഷ്യ യുദ്ധത്തിനും ശേഷം ശക്തമായ വിവിധ രാജ്യങ്ങള്‍ ദുര്‍ബലമാകുന്നതിന് നമ്മള് സാക്ഷ്യം വഹിച്ചു. ചൈനയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും എങ്ങനെ വര്‍ദ്ധിച്ചുവെന്ന് കാണാന്‍ കഴിയും. അമേരിക്ക അതിന്റെ സാമ്പത്തിക സ്ഥിതിയില്‍ മെച്ചപ്പെടാതെ കടക്കെണിയിലാണ്. യൂറോപ്പ് പോലും പ്രതിസന്ധി അനുഭവിക്കുന്നു.
എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തി മികച്ചതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയുള്ള ലോകത്തിലെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി മാറി. കര്‍ണാടകയിലെ തുംകുരു ജില്ലയിലെ വിനായക കല്യാണ മണ്ഡപത്തില്‍ നടത്തിയ പ്രസംഗത്തില്‍ ജെ.പി. നദ്ദ പറഞ്ഞു.
രാജ്യത്തിനു നല്കിയ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റി. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരു കല്ലുപോലും ഉപേക്ഷിച്ചിട്ടില്ല. കര്‍ണാടകയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായി ഉയര്‍ന്നുവെന്ന് അദേഹം പറഞ്ഞു. ബിജെപി രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടു ബാങ്കുകള്‍ക്കായി രാജ്യത്തെ വിഘടിപ്പിക്കുന്നു. വോട്ടിനുവേണ്ടി ജാതി മത സ്പര്‍ദ്ധ സൃഷ്ടിക്കുന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: