കൊച്ചി : സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധം. അതിന് അനുവദിക്കരുതെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണെന്നും ഹൈക്കോടതി അറിയിച്ചു.
2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീര്‍പ്പ് ആക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. രണ്ട് ദിവസം പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കുമെന്നും മുമ്പ് സര്‍ക്കാര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനേയും ഹൈക്കോടതി വിമര്‍ശിച്ചു.
പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നതും ശരിയില്ല. ഭരണകൂടം അങ്ങനെ ചെയ്യുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും സ്വീകരിക്കണെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കേന്ദ്ര സര്‍ക്കാരിന്റേത് ജനവിരുദ്ധ നടപടികളെന്ന് ആരോപിച്ച് 2019 ജനുവരി എട്ട്, ഒമ്പത് തിയതികളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കിയത്. അന്ന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാനും തയ്യാറായില്ലെങ്കിലും ഹൈക്കോടതിയുടെ ഇടപെടലില്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡന്‍ നായരാണ് ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: