തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രചരണ ബോര്‍ഡില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും. തിരുവനന്തപുരം പാളയം ചന്തയ്ക്ക് മുന്നിലാണ് ഭൂട്ടോയുടെ ചിത്രത്തോടെയുള്ള ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിന്ഥാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി, ഹവാര്‍ഡ് ഉള്‍പ്പെടെ 9 സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച വനിത എന്ന അടിക്കുറിപ്പോടെയാണ് ബേനസീറിന്റെ ചിത്രം.. ചിത്രം സ്ഥാപിക്കുക മാത്രമല്ല രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന പാളയം മാര്‍ക്കറ്റിന് മുന്‍ ഭാഗത്തിന് ബേനസീര്‍ ഭൂട്ടോ സ്ക്വയര്‍ എന്ന് പേരുമിട്ടു.
ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരു ബോര്‍ഡിലും സ്ഥാനം പിടിച്ചിട്ടില്ല.
സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര് ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാന്‍ പറ്റില്ലന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി ആക്ഷേപിച്ചു. നേതാക്കന്മാര് ചര്‍ദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറുള്ള ഊളകള്‍ ഉള്ളിടത്തോളം കാലം ഇത്തരം ബോര്‍ഡുകള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഇവന്മാരുടെ ആരാണെന്ന് ചോദിക്കുന്നില്ല. അയല്പക്കത്തെ ചേട്ടനെ അച്ഛനായി കരുതി ആരാധിക്കുന്നവര്‍ക്ക് ഇതൊരു പുത്തരി അല്ലെന്നും അറിയാം. എങ്കിലും കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച അയല്‍ നേതാവിനെ ആരാധിക്കുന്നവര്‍ ചാരന്മാരാണെന്ന് ,ശത്രു തന്നെയാണെന്ന് തിരിച്ചറിയണം.സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര് ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാനും പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക. ഏത് നിമിഷവും ഇവര്‍ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല നമ്മുടെ യഥാര്‍ത്ഥ ശത്രുക്കള്‍. ഈ രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് നമുക്കിടയില്‍ ജീവിക്കുന്ന സഖാക്കന്മാര് തന്നെയാണ്.’ സന്ദീപ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: