അഗര്‍ത്തല: മുന്‍ ത്രിപുരമുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ തറവാട് വീട് തകര്‍ത്തും കത്തിച്ചും അക്രമിസംഘം. അജ്ഞാതസംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ബിപ്ലബ് ദേവിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് നടക്കുന്നതിന് മുന്‍പ് യജ്ഞം നടത്താന്‍ എത്തിയ പുരോഹിതരെയും അക്രമികള്‍ ആക്രമിച്ചു. സിപിഎം അല്ലെങ്കില്‍ ആരും ഇവിടെ വേണ്ടെന്നും അക്രമികള്‍ വെല്ലുവിളിച്ചിരുന്നു. അക്രമികള്‍ സിപിഎമ്മുകാരാണെന്ന് സംശയിക്കുന്നു.
ഗോംതിജില്ലയിലെ വീടാണ്ആക്രമിച്ചത്. അതിക്രമിച്ച് കയറിയവര്‍ വീടിന്റെ ചില്ലുകള്‍ തകര്‍ത്തു.വീടിന്റെ ചില ഭാഗങ്ങള്‍ കത്തിക്കുകയും ചെയ്തു. ബിപ്ലബ് ദേവിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് നടക്കുന്നതിന് മുന്‍പാണ് അക്രമം ഉണ്ടായത്. അക്രമത്തിന്റെ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല.
ശ്രാദ്ധത്തിന്റെ ഭാഗമായി യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് പുരോഹിതരില്‍ ഒരാളായ ജിതേന്ദ്ര കൗശിക് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ദൃക്സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്. പിന്നീട് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: