കൊച്ചി:കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ മുഹമ്മദ് മുബാറക് പ്രധാന ആയുധപരിശീലകനാണെന്ന എന്‍ഐഎ വാദം കണക്കിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ എന്‍ഐഎ കോടതി തീരുമാനിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധപരിശീലകനാണ് മുഹമ്മദ് മുബാറക് എന്നാണ് എന്‍ ഐഎ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ആയോധനകലയില്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നാണ് മുഹമ്മദ് മുബാറകിന്റെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി.
ഇദ്ദേഹം എന്തൊക്കെ ഓപ്പറേഷനുകളില്‍ പങ്കെടുത്തു എന്ന കാര്യങ്ങളെക്കുറിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യുമെന്നറിയുന്നു.കേരള ഹൈക്കോടതിയില്‍ അഭിഭാഷകന് കൂടിയാണ് മുഹമ്മദ് മുബാറക്.
അതുവരെ പൊതുജനം ആയുധപരിശീലകനായിമാത്രം കണ്ട മുഹമ്മദ് മുബാറകിന് ഇങ്ങിനെ ചില പശ്ചാത്തലങ്ങള്‍ ഉള്ളതായി അറസ്റ്റിന് ശേഷമാണ് ജനം അറിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍നിര നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നെന്നും അതിന് പ്രത്യേകം കൊലയാളി സംഘത്തെ നിയോഗിച്ചുവെന്നും എന്‍ഐഎ അറിഞ്ഞത്. മഴു എന്ന് തോന്നിപ്പിക്കുന്ന ആയുധം മുഹമ്മദ് മുബാറകിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതായും എന്‍ഐഎ പറയുന്നു. ഇത് ആയുധ പരിശീലനത്തിന് തീവ്രവാദശക്തികള്‍ ഉപയോഗിക്കുന്നവയാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: