ഇസ്ലാമബാദ്: ഇന്ത്യയിലേത് പോലെ നല്ലമണ്ണ് പാകിസ്ഥാനില്‍ ഇല്ലെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന് ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫ്.
പാകിസ്ഥാനില്‍ ടെസ്റ്റ് മാച്ചുകള്‍ക്ക് നിരപ്പായ ട്രാക്കുകള്‍ ഉണ്ടാക്കിയതിന് പാകിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് വിമര്‍ശനം നേരിടുന്നതിനിടയിലാണ് പാകിസ്താാന് ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫിന്റെ ഈ കുറ്റസമ്മതം.
ടേണിംഗുള്ള പിച്ചുണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇന്ത്യയിലെ മണ്ണ് പാകിസ്ഥാനില്ലെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. “പന്ത് നല്ലതുപോലെ തിരിയുന്ന പിച്ചുണ്ടാക്കാന്‍ പറ്റിയ മണ്ണ് ഇന്ത്യയിലേ കിട്ടൂ”.- അദ്ദേഹം പറഞ്ഞു.
ടേണിംഗുള്ള പിച്ചുണ്ടാക്കണമെങ്കില് മണ്ണില്‍ 30 ശതമാനം കളിമണ്ണ് വേണം. അത്തരം മണ്ണ് പാകിസ്ഥാനില്‍ ഇല്ല. പാകിസ്ഥാനിലെ പിച്ചില്‍ എങ്ങിനെയാണ് പിച്ച് പെരുമാറുന്നതെന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. – മുഹമ്മദ്ദ് യൂസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: