ന്യൂദല്‍ഹി: ശ്വാസനാളത്തിലെ അണുബാധയെ തുടര്‍ന്ന് സോണിയാഗാന്ധിയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്. സോണിയാഗാന്ധിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ഗംഗാറാം ആശുപത്രിയിലെ ചെയര്മാന് ഡോ. അജയ് സ്വരൂപ് അറിയിച്ചു. നെഞ്ചുരോഗ വിഭാഗത്തിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോ.അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചികിത്സയുടെ ചുമതല.
വൈറല്‍ റെസ്പിറേറ്ററി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ഡോ.അരൂപ് ബസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: