ന്യൂദല്‍ഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ (എംവിയു) നാളെ (ജനുവരി 5ന്) തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ മൂന്ന് മണിക്കാണ് പരിപാടി.
കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മൃഗ ഉടമകള്‍ക്കുമായി കേന്ദ്രീകൃത കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും.
1962 എന്ന ടോള്‍ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് ഈ എംവിയുകള് പ്രവര്‍ത്തിക്കുക. കന്നുകാലികളെ വളര്‍ത്തുന്നവര്‍/ മൃഗ ഉടമകള്‍ എന്നിവരില്‍ നിന്ന് ഇതില്‍ കോളുകള്‍ ലഭിക്കും. മൃഗഡോക്ടര്‍ കേസുകള്‍ അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഇവയ്ക്ക് മുന്‍ഗണന നല്‍കുകയും അടുത്തുള്ള എംവിയുവിലേക്ക് കൈമാറുകയും ചെയ്യും.
സംസ്ഥാനം വിവിധ ജില്ലകളിലായി 50 എംവിയു വിന്യസിക്കുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോളിന്റെ (എല്‍എച്ച് ആന്‍ഡ് ഡിസി) ഭാഗമായാണ് എംവിയുകളുടെ ഉദ്ഘാടനം. ഒരു ലക്ഷം കന്നുകാലിള്ക്ക് ഒരു എംവിയു എന്ന വിധത്തില്‍ ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ വെറ്റിനറി ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതി സാമ്പത്തിക സഹായം നല്കുന്നു. എംവിയുകള് രോഗനിര്‍ണ്ണയ ചികിത്സ, വാക്സിനേഷന്, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയാ ഇടപെടലുകള്‍ സേവനങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് / മൃഗ ഉടമകള്‍ക്ക് അവരുടെ വീട്ടില്‍ എത്തിക്കും .
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് (ഡി എ എച് ഡി) രാജ്യത്തുടനീളം ഇതുവരെ 4332 എംവിയുകള് അനുവദിച്ചിട്ടുണ്ട്. ഡോ ശശി തരൂര്‍ എംപി, ബിനോയ് വിശ്വം എംപി, എ എ റഹീം എംപി, പി ടി ഉഷ എംപി, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാര്‍ ഡി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: