കോട്ടയം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലെ നഴ്സിന്റെ മരണത്തിന് കാരണമായ കോട്ടയത്തെ മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടാകാമെന്നും പറയപ്പെടുന്നു.
മലപ്പുറം കുഴിമന്ത്രിയില്‍ നിന്ന് ഡിസംബര്‍ 29ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് നഴ്സ് രശ്മി രാജ്(33) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ഹോട്ടലിലെ സിസിടിവി അടക്കം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ഇവിടെ നിന്നും അല്‍ഫാം കഴിച്ച് ഒരു മണിക്കൂറിന് ശേഷം രശ്മി രാജിന് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. മെഡിക്കല്‍ കോളെജിലെനഴ്സിങ്ങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.
മൂന്ന് ദിവസം ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു. പിന്നീട് ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലം മരിക്കുകയായിരുന്നു. വൃക്കയിലും കരളിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ തിങ്കളാഴ്ച മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: