തിരുവനന്തപുരം: എഷ്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഗിനി ബസാവു സര്‍ക്കാരുമായി വ്യാവസായിക കരാറില്‍ ഒപ്പിട്ടു. കശുവണ്ടി വ്യാപാര കരാറിലാണ് ഗിനി ബസാവു ധനമന്ത്രി ലാന്സിന് കോണ്ടെയും ബീറ്റ ഗ്രൂപ്പ് ഡയറക്ടര്‍ കെ.പി. രമേശ് കുമാറും ധാരണാപത്രം ഒപ്പിട്ടത്.
ബീറ്റ ഗ്രൂപ്പ് ഗിനി ബസാവുവിലെ കശുവണ്ടി വ്യവസായത്തില്‍ പത്ത് കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം നടത്തും. സംഭരണത്തിനും വിപണനത്തിനുമായി ആധുനിക സംവിധാനങ്ങള്‍ തയാറാക്കുമെന്നുമാണ് ധാരണാപത്രത്തില്‍. നിക്ഷേപം ഗിനി ബസാവുവിലെ കശുവണ്ടി മേഖലയില്‍ രണ്ടാം വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്ന് ബീറ്റ ഗ്രൂപ്പ് ചെയര്മാന് ഡോ.ജെ. രാജ്മോഹന്‍പിള്ള പറഞ്ഞു. ഡയറക്ടര്‍മാരായ രാജ്നാരായണന് പിള്ള, സച്ചിദാനന്ദന് എന്നിവരും ധാരണാപത്രത്തില്‍ ഒപ്പു വയക്കുന്നതിന് സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: