ബ്രസീലിയ: ഫുട്ബോള്‍ ചക്രവര്‍ത്തിക്ക് ബ്രസീലിയന്‍ ജനതയുടെ കണ്ണീര് പ്രണാമം. സാന്റോസ് ക്ലബ്ബിന്റെ ബെല്മിറൊയിലെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച പെലെയുടെ ഭൗതികദേഹത്തില്‍ ജനലക്ഷങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. പെലെ അന്തരിച്ച സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള സാന്റോസിലേക്ക് ഇന്നലെ രാവിലെയോടെയാണ് ഭൗതികദേഹം എത്തിച്ചത്.
ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലേദിവസം മതുല്‍ ജനങ്ങള്‍ ബെല്മിറൊയ്ക്ക് മുന്നിലെത്തി. പലരും രാത്രി സ്റ്റേഡിയത്തിനു സമീപം കിടന്നുറങ്ങി. ഇന്ന് രാവിലെ പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രണാമമര്പ്പിക്കാനാകുക. അതിനു ശേഷം അന്ത്യസംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പെലെയുടെ ഭൗതികദേഹം സാന്റോസിനടുത്തുള്ള എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയില്‍ സംസ്ക്കരിക്കും. സംസ്ക്കാര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം.
രോഗബാധിതനായി ചികിത്സയിലായിരുന്ന പെലെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ ഏക താരവുമാണ് പെലെ. ബ്രസീല്‍ ഒരാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: