തിരുവനന്തപുരം : സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഭരണഘടനെ അധിക്ഷേപിച്ചെന്ന കേസില്‍ കോടതി പൂര്‍ണ്ണമായും കുറ്റ വിമുക്തനാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം സത്യ പ്രതിജ്ഞയ്ക്ക് അനുമതി നല്കിയാല് മതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം.
സജി ചെറിയാന് അനുകൂല പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിപിഎം തിടുക്കപ്പെട്ട് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കേസില്‍ ഇതുവരെ കോടതി വിധി വരാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുകയായിരുന്നു. സജി ചെറിയാന് നടത്തിയ വിവാദപ്രസംഗമടക്കം പരിശോധിച്ചാണ് ഡോ. എസ്. ഗോപകുമാരന്‍ നായരാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.
ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ട്. ഇക്കാര്യം ജനങ്ങള്‍ അറിയണം. മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തിലുണ്ട്. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാല്‍ ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ല്‍ നിഷ്കര്‍ഷിക്കുന്നുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ നല്കിയ നിയമോപദേശത്തിലുണ്ടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. പ്രസാദ് അറിയിച്ചു.
സജി ചെറിയാന് വീണ്ടും മന്ത്രിയാവാനുള്ള സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തുന്നതില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. വിശദപരിശോധനയ്ക്കുശേഷം മാത്രമാകും തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയതോടെയാണിത്.
സിപിഎം സംസ്ഥാന സമിതിയോഗം ചേര്‍ന്നാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സത്യപ്രതിജ്ഞയ്ക്ക് അനുമതിതേടി ചീഫ് സെക്രട്ടറി രാജ്ഭവന് കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. ബുധനാഴ്ചയാണ് സത്യ പ്രതിജ്ഞയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: