ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമ വിവാദത്തിലായത് ചിത്രത്തിലെ ചിത്രത്തില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ക്കെതിരെ എക്സൈസ് കേസ് എടുത്തതോടെയാണ്. ‘നല്ല സമയം’ വെള്ളിയാഴ്ച റിലീസ് ചെയ്തെങ്കിലും തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടിവന്നു.
അബ്കാരി, എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ്) വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഇതില്‍ ഏറ്റവും നിര്‍ണായകമായത് എന്‍ഡിപിഎസ് വകുപ്പ് ചുമത്തിയതാണ്.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരം എടുക്കുന്ന കേസുകളില്‍ ജയില്‍ ശിക്ഷ, പിഴ തുടങ്ങി കടുത്ത ശിക്ഷാവിധികളാണുള്ളത്. ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് പ്രശ്നമായത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരം എടുക്കുന്ന കേസുകളില്‍ ജയില്‍ ശിക്ഷ, പിഴ തുടങ്ങി കടുത്ത ശിക്ഷാവിധികളാണുള്ളത്.
ഒമര്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് എക്സൈസ്. എന്നാല്‍ എക്സൈസിനെതിരെ നിയമപേരാട്ടം നടത്താനുള്ള തീരുമാനത്തിലാണ് സംവിധായകന് ഒമര്‍ ലുലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: