ന്യൂദല്‍ഹി: ഇപ്പോള്‍ ഇടത്-കോണ്‍ഗ്രസ്-എന്‍ജിഒ മാധ്യമങ്ങള്‍ ഒരു പ്രത്യേക അജണ്ട നടപ്പാക്കാനുള്ള തിരക്കിലാണ്. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലെ അഞ്ചില്‍ നാല് ജഡ്ജിമാരും നോട്ട് നിരോധനം ശരിവെച്ചപ്പോള്‍ ഭിന്നവിധി പുറപ്പെടുവിച്ച ഒരു ജഡ്ജിയുടെ വാചകങ്ങള്‍ പ്രാധാന്യത്തോടെ നല്കുന്നതില് വ്യാപൃതരാണ് എല്ലാവരും.
അഞ്ചംഗ ഭരണഘടനാബെഞ്ചിലെ പ്രധാന ജഡ്ജി എസ്.എ. നസീര്‍ ആണ്. അദ്ദേഹമാണ് നോട്ട് നിരോധനം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരമാണെന്നും റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചന നടത്തിയാണ് നിരോധനം നടപ്പാക്കിയതെന്നും വിധിച്ചത്. ഇതോടെ നോട്ട് നിരോധനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവും മികച്ച അഭിഭാഷകനുമായ പി.ചിദംബരം ഉള്‍പ്പെടെയുള്ള ഒരു പിടി മോദി വിരുദ്ധ അഭിഭാഷകരുടെ വാദമുഖങ്ങളാണ് പൊളിഞ്ഞത്.
നസീറിനൊപ്പം ബി.വി. ഗവായ്, എ.എസ്. ബൊപ്പണ്ണ,വി. രാമസുബ്രഹ്മണ്യന്‍, എന്നിവര്‍ നോട്ട് നിരോധനം ശരിയായിരുന്നു എന്ന വാദത്തെ പിന്തുണച്ചു. നോട്ട് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്ന് കാരണങ്ങളുണ്ടായിരുന്നു. വ്യാജനോട്ട് തടയല്‍, കള്ളപ്പണം തടയല്‍, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കള്‍, നികുതിവെട്ടിപ്പ് തടയല്‍ എന്നീ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ശരിയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇടത്-ലിബറല്‍ -ജിഹാദി- കോണ്‍ഗ്രസ് മാധ്യമങ്ങള്‍ ഭിന്ന വിധി പുറപ്പെടുവിച്ച ബി.വി. നാഗരത്നയുടെ വാക്കുകളാണ് കൊട്ടിഘോഷിക്കുന്നത്. അഞ്ചില്‍ നാല് പേര് നോട്ട് നിരോധനത്തെ അനുകൂലിച്ചതോടെ അതാണ് ഈ കേസിലെ വിധി. ഭിന്ന വിധിയ്ക്ക് പ്രസക്തിയില്ലെന്നിരിക്കെ, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാമാധ്യമങ്ങളിലൂടെയും ഇടത്-ലിബറല്‍ -ജിഹാദി- കോണ്‍ഗ്രസ് മാധ്യമങ്ങള്‍ അഴിച്ചുവിടുന്നത്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ബി.ആര്. ഗവായ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് കേന്ദ്രം നോട്ട് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്നും റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു ഡിനോമിനേഷനിലുള്ള മുഴുവന്‍ നോട്ടുകളും നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ബി.ആര്. ഗവായ് പറഞ്ഞിട്ടുണ്ട്.
പണ്ട് ഇതുപോലെ ശബരിമലയുടെ കാര്യത്തിലും ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഒരേയൊരു ജഡ്ജി അയ്യപ്പന് എന്ന ദൈവത്തിന്റെ സവിശേഷ സ്വഭാവത്തെപ്പറ്റിയും സ്ത്രീകളുടെ ശബരിമല പ്രവേശനം തെറ്റാണെന്നും വിധിച്ചിരുന്നു. എന്നാല്‍ അന്ന് ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ അന്ന് ഇതേ മാധ്യമങ്ങള്‍ തമസ്കരിക്കുകയും മറ്റ് നാലംഗ ജഡ്ജിമാരെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തവരാണ്. അപ്പോള്‍ പിന്നില്‍ രാഷ്ട്രീയം തന്നെ എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: