സൂര്യഗായത്രി
കണ്ണീരോര്മ്മയാണു നീ
ഒരിയ്ക്കലും വറ്റാത്ത കണ്ണീരോര്‍മ്മ
കിനാവു വറ്റിയ പാടത്തു
ഞാനൊരു പൊന്മയെപ്പോലെ
സ്വപ്നക്കുളത്തിലെ മീനെയും നോക്കി.
സ്വര്ഗ്ഗതേരിറങ്ങി നീ വരില്ലെന്നറിയാം
ഞാന്‍ നിന്റെയോര്‍മ്മകളെ
എന്നോപറിച്ചെറിഞ്ഞതല്ലേ
വെയില് നിലാവിനു കുളിരുവാനാവില്ലല്ലോ
കുളിര്‍മ്മയുടെ തോന്നലില്‍
ഉള്പ്പുളകമാവാനല്ലാതെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: