പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍. തപ്പും തടയും ഇല്ലാതെ അനായാസമാണ് ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത്. അയ്യപ്പന്മാര്‍ വിളിക്കുന്ന സദാ കേട്ടുവരുന്ന ശരണങ്ങളല്ല, അയ്യപ്പനെക്കുറിച്ച് അറിവുള്ള ഗുരുസ്വാമിമാര്‍ വിളിക്കുന്ന ശരണങ്ങളാണ് ദിവ്യ പമ്പയില്‍ വിളിച്ചത്.
കടുവരസേവ്യാ ശരണമെന്‍റയ്യപ്പാ
തുരംഗസംസ്ഥിത ശരണമെന്‍റയ്യപ്പാ
താരകബ്രഹ്മമേ ശരണമെന്‍റയ്യപ്പാ
ലീലാ ലോലാ ശരണമെന്‍റയ്യപ്പാ
യാഗഫലപ്രദ ശരണമെന്‍റയ്യപ്പാ
ജ്യോതിര്‍മയനേ ശരണമെന്‍റയ്യപ്പാ
നിത്യപ്രകാശാ ശരണമെന്‍റയ്യപ്പാ
ക്ഷുരികായുധധര ശരണമെന്‍റയ്യപ്പാ
സര്‍വ്വായുധനേ ശരണമെന്‍റയ്യപ്പാ
നീലാംബരധര ശരണമെന്‍റയ്യപ്പാ
കനകസമാനാ ശരണമെന്‍റയ്യപ്പാ
അമരപ്രഭുവേ ശരണമെന്‍റയ്യപ്പാ
അമിതഗുണാലയ ശരണമെന്‍റയ്യപ്പാ
തുടങ്ങി അയ്യപ്പന്റെ 108 ശരണങ്ങളിലെ ചിരപരിചിതമല്ലാത്ത ശരണങ്ങളാണ് ദിവ്യ എസ് അയ്യര്‍ വിളിച്ചിരുന്നത്.
പമ്പയില്‍ തങ്ക അങ്കി ദര്‍ശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലില്‍ തുറന്നുവെച്ചപ്പോഴാണ് ദിവ്യ എസ് അയ്യര്‍ തുടര്‍ച്ചയായി ശരണം വിളിച്ചത്. ഏകദേശം അഞ്ച് മിനിറ്റ് സമയത്തോളം കളക്ടര്‍ ശരണം വിളിച്ചു. ഒരു യഥാര്‍ത്ഥ അയ്യപ്പഭക്തയ്‌ക്കേ ഇത്രയ്‌ക്കധികം ശരണങ്ങള്‍ മനപാഠമാക്കാന്‍ സാധിക്കൂ.
ആറന്മുള ക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി പുറപ്പെട്ടപ്പോള്‍ അവിടെയും കളക്ടര്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.
ശബരിമലയിലെ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയാണ്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദിവ്യ ശബരിമലയില്‍ പോകാറില്ലെങ്കിലും പമ്പ ഗണപതി കോവില്‍വരെ പോകാറുണ്ട്.
ദിവ്യ ശരണം വിളിച്ചത് ഒരു ആക്ഷേപമായി ഒരു പ്രത്യേക വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിയെയും ഒക്കത്തെടുത്ത് ദിവ്യ ഉറക്കെ ശരണം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വൈറലായി പ്രചരിപ്പിക്കുകയാണ്. ഇത് ഒരു വിഭാഗത്തെ പ്രകോപിതരാക്കുകയാണ്.
ഒരു വ്യക്തിക്ക് അയാള്‍ ഏത് പദവിയിലിരുന്നാലും സ്വന്തം മതത്തിലെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശങ്ങള്‍ ഉണ്ടെന്നിരിക്കെ, ദിവ്യ എസ് അയ്യര്‍ക്കെതിരായ ട്രോളുകളും ആരോപണങ്ങളും അവരെയും ശബരിമലയെയും താറടിച്ചുകാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മന്ത്രി അബ്ദുള്‍ റഹ്മാന്‍ ഹജ്ജിന് പോയിട്ടുണ്ട്. കെ.കരുണാകരന്‍ ഗുരുവായൂരമ്പലത്തില്‍ പതിവായി പോകുന്നതും റോഷി അഗസ്റ്റിന്‍ കുരിശെടുത്ത് നടന്ന് മലയാറ്റൂര്‍ മലകയറാന്‍ പോകുന്നതിലും പരിഭവമില്ലാത്തവര്‍ ദിവ്യ എസ് നായരുടെ ശരണംവിളിയെ മാത്രം പ്രശ്നമാക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് വിമര്‍ശിക്കപ്പെടുന്നു.
“ശബരിമല ക്ഷേത്രം പൊതുസ്വത്താണ് എന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ട് ആഴ്ച ഒന്നായില്ല… ശബരിമലയും, അയ്യപ്പനുമൊക്കെ പൊതുസ്വത്താണെങ്കിൽപ്പിന്നെ ശരണം വിളി എങ്ങനെയാ ഏതെങ്കിലും മതത്തിന്റെതാകുന്നത് ? അതും പൊതുസ്വത്തല്ലേ ? –ഒരു ഭക്ത സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: